Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് പെരിന്തല്‍മണ്ണ നഗരസഭ 13.99 ലക്ഷം കൈമാറും.

 

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍,കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ് വായനശാല കോര്‍ഡിനേഷന്‍ എന്നിവയില്‍ നിന്ന്   പെരിന്തല്‍മണ്ണ നഗരസഭ  1399691 രൂപ സമാഹരിച്ചു.  കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് 6.50 ലക്ഷം രൂപയും, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ 85000 രൂപയും നല്‍കി. നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച്  നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം സമാഹരിച്ച ഫണ്ട് തുക ഏറ്റുവാങ്ങി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായി. സെക്രട്ടറി എസ്.അബ്ദുള്‍ സജീം, എം. ഷാനവാസ്, കെ രാമദാസ് എന്നിവര്‍ സംസാരിച്ചു.

 

date