Skip to main content

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടിക്കാഴ്ച; സ്ഥലം മാറ്റി

പ്രളയബാധിത പ്രദേശങ്ങളിലെ  പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിനായി മലപ്പുറം ഡി.എം.ഒ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച പാലക്കാട് പഴമ്പലക്കോട് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. കേരള ഗവണ്‍മെന്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 23 ന് രാവിലെ ഒമ്പത് മണിക്ക് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേതനമായി 30 ദിവസത്തേക്ക് 23565/- രൂപ നല്‍കും.

 

date