Skip to main content

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനമൈത്രീപോലീസും

 

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ജില്ലയില്‍ ജനമൈത്രി പൊലീസും രംഗത്ത്. പ്രളയക്കെടുതികള്‍ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് ജനമൈത്രി പൊലീസ് തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നത്. പ്രളയബാധിതമായ പ്രദേശങ്ങളിലെ വീടുകളും സ്‌കൂളുകളുമാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുന്നത്. കുറ്റൂര്‍ വൃന്ദാവന്‍ കോളനി, വെണ്‍പാല കോളനികള്‍, മേപ്രാല്‍ വേങ്ങല്‍ കോളനി, കഴുപ്പില്‍ കോളനി, ഓതറ അംബേദ്കര്‍ കോളനി, അടമ്പടം കോളനി എന്നിവിടങ്ങളിലും തിരുവല്ലഎം.ജി എച്ച്.എസ്.എസ്, കാവുംഭാഗം ഡി.ബി. എച്ച്.എസ്.എസ്, തിരുമൂലപുരം ബാലികാമഠം, കുറ്റൂര്‍ ഗവ. എല്‍.പി.എസ്, ജി.എച്ച്.എസ്.എസ.്തിരുവല്ല, വേങ്ങല്‍ എം.ഡി. എല്‍.പി.എസ്, മേപ്രാ ല്‍ ജി.എല്‍.പി.എസ,് പെരിങ്ങര പി.എംവി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലും വേങ്ങല്‍ ആരോഗ്യ കേന്ദ്രത്തിലും സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജനമൈത്രി പൊലീസ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. കൂടാതെ ദുരിതമേഖലയില്‍ ആവശ്യസാധനങ്ങളും മരുന്നുകളും വിതരണം ചെയ്യുന്നതില്‍ ജനമൈത്രി പോലീസ് മുന്‍പന്തിയിലുണ്ട്. ഡി.വൈ.എസ്.പി സന്തോഷ്, സി.ഐമാരായ സന്തോഷ്, വിനോദ്കുമാര്‍, പി.ആര്‍.ഒ അശോകന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.                   (പിഎന്‍പി 2603/18)

date