Skip to main content

കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നു

 

പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലെ ജലം കിണറുകളും മറ്റും വൃത്തിയാക്കിയതിന് ശേഷം ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുന്നതിന് കോന്നി പെരിഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്ആര്‍ഡിയുടെ ലബോറട്ടറിയില്‍ കുടിവെള്ളം സൗജന്യമായി പരിശോധിച്ച് നല്‍കുന്നു. വെള്ളം പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 500 മി.ലി.കുറയാതെ വെള്ളം വൃത്തിയുള്ള പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിച്ച് ലാബില്‍ എത്തിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യമായും പിന്നീടുള്ളവര്‍ക്ക് 50 ശതമാനം ഇളവിലും പരിശോധന ഫലം ലഭിക്കും.                            (പിഎന്‍പി 2605/18)

date