Skip to main content

ചീരാന്‍കടപ്പുറം സ്‌ക്കൂള്‍ കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുക്കും

 

     ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്‌ക്കൂളിന് പുതിയതായി നിര്‍മ്മിച്ച കെട്ടിടം വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ ഇന്ന്  (ആഗസ്ത് 31) വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുക്കും.
       ഒരു കോടി 67 ലക്ഷം രൂപ ചെലവില്‍ തീരദേശ വികസന കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്. ഏറെ നാളത്തെ പ്രദേശത്തുകാരുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. രാവിലെ 11.30നാണ് ചടങ്ങ്. പ്രളയ പശ്ചാത്തലത്തില്‍ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് സ്‌ക്കൂള്‍ തുറന്ന് കൊടുക്കുന്നത്.

 

date