Skip to main content
g sudhakaran

മുന്‍മന്ത്രി പി. കെ. ഗുരുദാസന് മന്ത്രി ജി. സുധാകരന്റെ അഭിനന്ദനം

എം.എല്‍.എ മുതല്‍ മന്ത്രി സ്ഥാനം വരെയെത്തുമ്പോഴും പി.കെ. ഗുരുദാസന്റെ പ്രയത്‌നം കേന്ദ്രീകരിച്ചിരുന്നത് കൊല്ലത്തിന്റെ സമഗ്ര വികസനമെന്ന ലക്ഷ്യത്തിലായിരുന്നു. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണത്തിലേക്ക് എത്തിയത്.

 

നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന വലിയ പദ്ധതിയായി മാറി ലിങ്ക് റോഡ് ഇപ്പോള്‍. മുന്‍ മന്ത്രി പി.കെ ഗുരുദാസന്റെ സ്വപ്നപദ്ധതിയാണ് ഇങ്ങനെ സാക്ഷാത്കരിക്കുന്നതെന്നും ആ പ്രയത്‌നങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നുമാണ് മന്ത്രി ജി. സുധാകരന്‍ ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിര്‍മാണോദ്ഘാടന വേളയില്‍ പറഞ്ഞത്. ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പി.കെ. ഗുരുദാസന്റെ കഠിന പ്രയത്‌നത്തെ അഭിനന്ദിച്ചു.

 
(പി.ആര്‍.കെ.നമ്പര്‍  2615/17)

date