Skip to main content

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഒരു കോടി രൂപ സമാഹരിക്കും

    ജല്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ അറിയിച്ചു. കാലവര്‍ഷ കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക നല്‍കുക.  ജില്ലയിലെ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 10 ലക്ഷത്തോളം കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്.   ഒരു കുട്ടിയില്‍ നിന്നും 10 രൂപാ വീതം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

date