Skip to main content

പ്രളയക്കെടുതി- സഹായ ഹസ്തവുമായി ബധിര അസോസിയേഷനും

പ്രളയക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  സഹായം പ്രവഹിക്കുന്നു. ഇന്നലെ ജില്ലാ ബധിര അസോസിയേഷനും ജില്ലാ ബധിര സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് 55000 രൂപ ജില്ലാ കലക്ടര്‍  അമിത് മീണക്ക് കൈമാറി. ബധിരരുടെ വിവിധ താലൂക്ക് കൂട്ടായ്മകളായ യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ് പരപ്പനങ്ങാടി, റിക്രിയേഷന്‍ കബ് കൊണ്ടോട്ടി, ഫ്രണ്ട്‌സ് സ്‌പോര്‍ട്‌സ്& വെല്‍ഫയര്‍ ക്ലബ് പെരിന്തല്‍മണ്ണ, വി വണ്‍ ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ് മഞ്ചേരി, പൊന്നാനി താലൂക്ക് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് എടപ്പാള്‍, ഹെലന്‍ കെല്ലര്‍ വെല്‍ഫെയര്‍ ക്ലബ് കോട്ടക്കല്‍, ഫിനിക്‌സ് താലൂക്ക് അസോസിയേഷന്‍ നിലമ്പൂര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫണ്ട് കൈമാറിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ബധിര അസോസിയേഷന്‍ പ്രസിഡന്റ് എ.മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.മുനാസ്, ബധിര സ്പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്,  ഭാരവാഹികളായ പി.ഹാരിസ്, കെ.അഷ്‌റഫ്,     എന്‍.ടി. ജാസിം, എം.എ.സമീര്‍, കെ.റിയാസുദ്ധീന്‍, മുഹമ്മദ് ഉനൈസ്, കെ.റസാഖ്, സക്കിയുദ്ധീന്‍, ഇ.കെ.നൗഷാദ്, കെ.പി.അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date