Skip to main content

വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കേന്ദ്രം പെരിന്തല്‍മണ്ണയില്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ അവിവാഹിതരായ യുവതീ-യുവാക്കള്‍ക്ക് വേണ്ടി പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ് കോഴ്‌സ് ആരംഭിക്കുന്നു.
നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ദാമ്പത്യതകര്‍ച്ചയും കുടുംബ ശിഥിലീകരണവും തടയുക, വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കുക എന്നിവയാണ് ഈ കോഴ്‌സ് കൊണ്ട് ലക്ഷ്യമിടുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വകുപ്പും തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ സിലബസ്സിന്റെ അടിസ്ഥാനത്തില്‍ ഒരു ദിവസം ആറ്  മണിക്കൂര്‍ വീതമുള്ള നാലു ദിവസത്തെ ക്ലാസുകളാണ് കോഴ്‌സിലൂടെ ലഭിക്കുക. ശനി, ഞായര്‍ പൊതു അവധി ദിവസങ്ങളിലായി ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ദാമ്പത്യ ജീവിതമുന്നൊരുക്കങ്ങള്‍, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, ദമ്പതികളുടെ മനസ്സും ശരീരവും, വിവാഹേതര പഠനവും തൊഴിലും, സന്തുഷ്ട കുടുംബ ജീവിതം എന്നിവയാണ് സിലബസിലെ വിഷയങ്ങള്‍ . മലപ്പുറം ജില്ലയില്‍  ന്യൂനപക്ഷ യുവജനതക്കായുള്ള പെരിന്തല്‍മണ്ണയിലെ കേന്ദ്രമാണ് കോഴ്‌സിന്റെ ഒരു പരിശീലന  കേന്ദ്രമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
താല്‍പര്യമുള്ള യുവതീ യുവാക്കള്‍ക്കും, രക്ഷിതാക്കള്‍ക്കും കേന്ദ്രത്തിന്റെ 04933 220164 എന്ന ഫോണ്‍ നമ്പറിലോ, പെരിന്തല്‍മണ്ണ ബൈപ്പാസ് ബസ് സ്റ്റാന്റിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തിയോ സെപ്തംബര്‍ 7 നകം പേര് രജിസ്റ്റര്‍ ചെയ്യാം.

 

date