Skip to main content

ഒരുലക്ഷം രൂപ നല്‍കി റബ്ബര്‍ ബോര്‍ഡ് മുന്‍ ജീവനക്കാര്‍

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി റബ്ബര്‍ ബോര്‍ഡ് മുന്‍ ജീവനക്കാര്‍. ആള്‍ ഇന്ത്യാ റബ്ബര്‍ ബോര്‍ഡ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള റബ്ബര്‍ ബോര്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ തുക സമാഹരണത്തില്‍ പങ്കാളികളായി. അസോസിയേഷന്‍ പ്രസിഡന്റ് കെ.ജി.മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.വിജയ ചന്ദ്രന്‍ നായര്‍, ട്രഷറര്‍ ഇ.ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് തുക ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയ്ക്ക് കൈമാറി.

date