Skip to main content

പ്രളയമേഖലയില്‍ എലിപ്പനി ബാധിച്ചിട്ടില്ല

 

ജില്ലയില്‍ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ എലിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നതായുളള മാധ്യമ വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ആഗസ്റ്റ് 14ന് ശേഷം ഒരാള്‍ക്ക് പോലും എലിപ്പനി ബാധിച്ചിട്ടില്ല. പകര്‍ച്ച വ്യാധികള്‍ മൂലമുളള മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പനി, വയറിളക്ക രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍ എന്നിവ മുന്‍വര്‍ഷത്തേക്കാള്‍ കുറവാണെന്നും മഞ്ഞപ്പിത്തം ഉള്‍പ്പടെയുളള മറ്റു പകര്‍ച്ചവ്യാധികള്‍ ഗൗരവതരമായ അളവില്‍ കാണപ്പെടുന്നില്ലെന്നും ഡിഎംഒ അറിയിച്ചു.  

date