Skip to main content

സൈബര്‍ശ്രീയില്‍ പരിശീലനം

 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സി-ഡിറ്റ് സൈബര്‍ശ്രീയില്‍ വിവിധ  പരിശീലനങ്ങള്‍ നടത്തുന്നു. സോഫ്റ്റ്‌വെയര്‍വികസന പരിശീലനത്തില്‍   കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദംഅല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്അല്ലെങ്കില്‍തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 7 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ്‌ലഭിക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോവിഷ്വല്‍മീഡിയ പരിശീലനത്തിന് എഞ്ചിനീയറിംഗ്/ബിരുദം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ്‌ലഭിക്കും. നാലുമാസത്തെ മാറ്റ്‌ലാബ് പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്എന്നിവയില്‍എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്)പാസ്സായവര്‍ക്ക് പങ്കെടുക്കാം. ടുഡിആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തില്‍ എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എഎന്നിവയില്‍ ബിരുധമുള്ളവര്‍ക്ക് അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്ന വര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ്‌ലഭിക്കും. പ്രായ പരിധി 20 നും 26നും മദ്ധ്യേ.

താല്പര്യമുളളവര്‍  വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ പകര്‍പ്പ് സഹിതം  സെപ്റ്റംബര്‍ അഞ്ചിന്  സൈബര്‍ ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ,ഠ.ഇ.81/2964,തൈക്കാട് പി. ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തണം. ഫോണ്‍ഃ 0471 2323949

date