Skip to main content

മഴക്കെടുതി അതിവേഗം മറികടന്ന് കഠിനംകുളം പഞ്ചായത്ത്

 

** ജനപങ്കാളിത്തത്തോടെ വെള്ളക്കെട്ട് നിര്‍മാര്‍ജനം
** ഏഴു തോടുകള്‍ വൃത്തിയാക്കി
** നീരൊഴുക്ക് സുഗമമായതോടെ വെള്ളക്കെട്ട് ഒഴിവായി

മഴക്കെടുതിയെത്തുടര്‍ന്നുായ വെള്ളക്കെട്ട് അതിവേഗം മറികടന്നു കഠിനംകുളം പഞ്ചായത്ത്. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 11ലും വെള്ളം കയറിയിരുന്നു. വെള്ളക്കെട്ടുായ സ്ഥലങ്ങളിലെ വീടുകള്‍ ശുചിയാക്കുന്നതിനും തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങി.

തോടുകളിലെ തടസങ്ങള്‍ നീങ്ങിയതോടെ കഠിനംകുളം കായലിലേക്കു വെള്ളം സുഗമമായി ഒഴുകാന്‍ തുടങ്ങിയതോടെ വെള്ളക്കെട്ട് ഒഴിവായി. മധുവില്‍, ചിറക്കല്‍, കരിഞ്ചവല്‍ തുടങ്ങി ഏഴോളം തോടുകളാണു വൃത്തിയാക്കിയത്. മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു നിലച്ച അവസ്ഥയിലായിരുന്നു ഇവ. വെള്ളക്കെട്ട് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മയ്യ്‌വള്ളി തോട് പുനര്‍ നിര്‍മിക്കുകയും ചെയ്തു. 

പഞ്ചായത്ത് അംഗങ്ങളും 160 കുടുംബശ്രീ അംഗങ്ങളും പത്തോളം തൊഴിലുറപ്പുകാരും ആശാ പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായാണു വെള്ളം കയറിയ വീടുകള്‍ ശുചിയാക്കുകയും തോട് വൃത്തിയാക്കുകയും ചെയ്തത്. മെഡിക്കല്‍ ഓഫീസറും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും അടങ്ങുന്ന മെഡിക്കല്‍ സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്നു പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് പറഞ്ഞു.  

date