Skip to main content

വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാക്കി ആറ്റിങ്ങള്‍ നഗരസഭ.

 

45 ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആറ്റിങ്ങല്‍ നഗരസഭ ഒരുങ്ങുന്നു. നഗരസഭക്കു കീഴിലെ മൂന്ന് സ്‌കൂളുകളിലായാണ് അത്യാധുനിക സംവിധാനങ്ങളോടെ ക്ലാസ്മുറികള്‍ നിര്‍മ്മിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി രു കോടിയോളം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കറി സ്‌കൂളില്‍ ഇരുപതും  ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കറി സ്‌കൂളില്‍ ആറും അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒന്‍പതും സ്മാര്‍ട്ട് ക്‌ളാസ് റൂമുകളാണ് നിര്‍മ്മിക്കുന്നത്. 
ഇതു കൂടാതെ ഈ മൂന്നു വിദ്യാലയങ്ങളിലുമായി പതിനഞ്ച് സാധാരണ ക്‌ളാസ് മുറികളും നിര്‍മ്മിക്കുന്നു്.

ഇതിനു പുറമെ നഗരസഭാ പരിധിയില്‍ വരുന്ന വിവിധ എല്‍.പി, യു.പി സ്‌കൂളുകളുടെ നവീകരിക്കണതിനും നഗരസഭ പദ്ധതി രൂപീകരിച്ചിട്ടു്.

date