Skip to main content

ശുചീകരണ യജ്ഞവുമായി വര്‍ക്കല മുനിസിപ്പാലിറ്റി

 

ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വര്‍ക്കല മുനിസിപ്പാലിറ്റി ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മുനിസിപ്പാലിറ്റി സെക്രട്ടറിയടക്കം 35 ഓളം ജീവനക്കാരാണ്  ഈ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്. ചെങ്ങന്നൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് വീടുകള്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പൂര്‍ണമായി ശുചീകരിച്ചു.
നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് വള്ളങ്ങള്‍ വര്‍ക്കലയില്‍ നിന്നും ചെങ്ങന്നൂര്‍ എത്തിച്ചിരുന്നു.

ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും പ്രതിരോധ ഗുളികകളും കുത്തിവയ്പ്പും നല്‍കിയിരുന്നു.  വരുന്ന ദിവസങ്ങളിലും    പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

date