Skip to main content

സി-ഡിറ്റ് - സൈബര്‍ശ്രീ പരിശീലന പരിപാടികളിലേക്ക്  അപേക്ഷിക്കാം

 

സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി നടത്തുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ഓഡിയോ വിഷ്വല്‍ മീഡിയ, മാറ്റ്‌ലാബ്, ടു-ഡി ആന്‍ഡ് ത്രീ-ഡി ഗെയിം വികസനം എന്നിവയിലാണു പരിശീലനം. 

കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാം. ഏഴു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. 

വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗ് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ ആറു മാസം നീളുന്ന പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. 

ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ/ എം.എസ്.സി. (കംപ്യൂട്ടര്‍ സയന്‍സ്) പാസായവര്‍ക്ക് മാറ്റ്‌ലാബ് പരിശീലനത്തില്‍ പങ്കെടുക്കാം. നാലു മാസമാണു കാലാവധി.

ടു-ഡി ആന്റ് ത്രീ-ഡി ഗെയിം വികസന പരിശീലനത്തന് എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. 

പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ്  സഹിതം സെപ്റ്റംബര്‍ അഞ്ചിന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ടു ഹാജരാകണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2323949. 

 

date