Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ നാലിന്

 

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഒഴിവുള്ള എം.ടെക് സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ നാലിന് രാവിലെ ഒന്‍പതിന് നടത്തും. 11 മണി വരെ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. മറ്റു കോളേജില്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ പ്രിന്‍സിപ്പലിന്റെ എന്‍.ഒ.സിയും ഇതുവരെ പ്രവേശനം നേടിയിട്ടില്ലാത്തവരും പുതിയ അപേക്ഷകരും ബി.ടെക് മാര്‍ക്ക്‌ലിസ്റ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയും ഹാജരാക്കണം. വെബ്‌സൈറ്റ്: cet.ac.in

പി.എന്‍.എക്‌സ്.3825/18

date