Skip to main content

മഴക്കെടുതി: ജില്ലയില്‍ ഇന്ന് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം

 

    ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനുമായി ഇന്ന് (ആഗസ്റ്റ് 31) രാവിലെ 9.30 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ റവന്യൂ-ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍  അവലോകന യോഗം നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാകും യോഗം. ജില്ലയിലെ നാശ നഷ്ടങ്ങള്‍, സ്വീകരിച്ച നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സഹിതം എല്ലാ വകുപ്പ് മേധാവികള്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നഗരസഭ സെക്രട്ടറിമാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

date