Skip to main content

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്‍റ് സെര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് സ്കീം പ്രകാരമുളള സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  അപേക്ഷകര്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ 4, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനികളായിരിക്കണം. 4, 7 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍  സി+ ഗ്രേഡ്  നേടിയവരും സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000/ രൂപയില്‍ കൂടാന്‍ പാടില്ല. 
കലാ കായിക മത്സരങ്ങളില്‍ സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം,വിദ്യാഭ്യാസ/ റവന്യൂ ജില്ലാതലങ്ങളില്‍ ഒന്നും, രണ്ടും സ്ഥാനങ്ങളും സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടിയ വിദ്യാര്‍ത്ഥികള്‍് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കും.
സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തശേഷം ഓരോ വര്‍ഷാവസാന പരീക്ഷയിലും ലഭിക്കുന്ന ഗ്രേഡ് മുന്‍ വര്‍ഷാവസാന പരീക്ഷയില്‍ ലഭിച്ച ഗ്രേഡിനേക്കാള്‍ കുറവാണെങ്കില്‍ അത്തരം വിദ്യാര്‍ത്ഥികളെ തുടര്‍ന്നുവരുന്ന വര്‍ഷങ്ങളിലെ ധനസഹായ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. 
 അപേക്ഷകര്‍ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, 4-7 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ  പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. . അപേക്ഷാ ഫോം ബ്ലോക്ക്/ മുനിസിപ്പാലിറ്റി. പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 10 വൈകിട്ട് 5 വരെ നീട്ടി

date