Skip to main content

മസ്തിഷ്ക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ്: പട്ടാമ്പിയില്‍ രജിസ്ട്രേഷന്‍ കാംപ് 26ന്

 

    നാഷനല്‍ ട്രസ്റ്റ് ആക്ട് മസ്തിഷ്ക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന 'നിരാമയ' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പട്ടാമ്പി താലൂക്ക്തല രജിസ്ട്രേഷന്‍ കാംപ് നവംബര്‍ 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പട്ടാമ്പി ജി യു പി സ്കൂളില്‍ നടക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ബഹു വൈകല്യം എന്നിവയുള്ളവരുടെ  രക്ഷിതാക്കള്‍ക്കാണ് ഇന്‍ഷൂറന്‍സ് വഴിയുള്ള ആനുകൂല്യം ലഭിക്കുക. ആയുര്‍വേദം, ഹോമിയൊപ്പതി ചികിത്സയും പദ്ധതിയിലുള്‍പ്പെടും.
    ഇന്‍ഷൂറന്‍സ് പ്രീമിയം സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. അംഗത്വമെടുക്കാനുള്ള 50 രൂപ മാത്രമാണ് നല്‍കേണ്ടത് .രോഗിയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി രക്ഷിതാവ് എത്തിയാല്‍ മതി. കൂടുതല്‍ വിവരം. 9809919601 നമ്പറില്‍ ലഭിക്കും. 
 

date