Skip to main content

            മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷം : സ്വാഗതസംഘം രൂപവത്കരണ യോഗം 26ന്

    ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ 100-ാം വാര്‍ഷികാഘാഷങ്ങള്‍ നടത്തുന്നതിന് സ്വാഗതസംഘം രൂപവത്കരിക്കും. നവംബര്‍ 26 രാവിലെ 10ന് നഗരസഭാ ടൗണ്‍ഹാളില്‍ ചേരുന്ന യോഗം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. മുഖ്യാതിഥിയാവും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, സ്കൂള്‍ ബ്ലോഗ് സമര്‍പ്പിക്കും. ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡി.ബിനുമോള്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ദിവ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

date