Skip to main content

    'പ്രശിക്ഷാ' : പ്രീ പ്രൈമറി അധ്യാപക  പരിശീലനം തുടങ്ങി

 

    എസ്.സി.ഇ.ആര്‍.റ്റി.യും പാലക്കാട് ഡയറ്റും സംയുക്തമായി നടത്തുന്ന ജില്ലയിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലനത്തിന് തുടക്കമായി. 'കളിയാണ് രീതി - സ്നേഹമാണ് ഭാഷ' അടിസ്ഥാനമാക്കിയാണ് എസ്.സി.ആര്‍.റ്റി. പ്രീ-പ്രൈമറി കരിക്കുലം തയ്യാറാക്കിയിരിക്കുന്നത് . പാലക്കാട് ശിക്ഷക് സദനില്‍ നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ എം.സേതുമാധവന്‍ അധ്യക്ഷനായി.ഡയറ്റ് ലക്ചറര്‍ മുഹമ്മദ് ഇഖ്ബാല്‍, ട്രെയിനര്‍ പി.രാധാകൃഷ്ണന്‍, എം.ഹംസ, കെ.ടി.ജോളി തോമസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.  ജില്ലയിലെ 60 അധ്യാപകര്‍ക്കാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കുക. 

date