Skip to main content

    എംപ്ലോയ്മെന്‍റ് എക്സചേഞ്ചിലെ സേവനം : രജിസ്ട്രേഷനും പുതുക്കലും സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കലും ഡിസംബര്‍ 20 ന് ശേഷം 

 

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ 2018-2020 കാലയളവിലേയ്ക്കുള്ള സീനിയോരിറ്റി ലിസ്റ്റുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 വരെ രജിസ്ട്രേഷന്‍ , പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ ഉണ്ടായിരിക്കില്ല. 
    2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പുതുക്കേണ്ട രജിസ്ട്രേഷനുകള്‍ 2018 ഫെബ്രുവരി വരെയും 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പുതുക്കേണ്ട രജിസ്ട്രേഷനുകള്‍ 2018 മാര്‍ച്ച് വരെയും പുതുക്കാം. എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കും ഗ്രേസ് പിരീഡ് ലഭിക്കും. പ്രസ്തുത കാലയളവില്‍ വിടുതല്‍-എന്‍.ജെ.ഡി സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ടവര്‍ക്കും ഈ  കാലാവധി ബാധകമാണ്. ഈ കാലയളവില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ അധിക യോഗ്യതകള്‍ ചേര്‍ത്ത് വെരിഫൈ ചെയ്യുന്നതിനായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുള്ളത് 2018 ഫെബ്രുവരി 28 വരെ സീനിയോരിറ്റിയോടെ ചേര്‍ത്ത് നല്‍കും. ലാുഹീ്യാലിേ.സലൃമഹമ.ഴീ്.ശി വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-പുതുക്കല്‍ ചെയ്യാമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു.  
 

date