Skip to main content

പകര്‍ച്ചവ്യാധിപ്രതിരോധ മുന്‍കരുതല്‍

 

 

ഇരട്ടയാര്‍ ടൗണിനോടുചേര്‍ന്നുളള റോഡ്‌സൈഡുകളും

ഓടയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി.

ജില്ലയില്‍ മഴ ശക്തിപ്രാപിച്ചതോടെ പകര്‍ച്ചവ്യാധി പ്രതിരോധ-ശു

ചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്, ശു

ചിത്വമിഷന്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഇരട്ട

യാര്‍ ടൗണിനോടു ചേര്‍ന്നുളള റോഡുകളുടെ ഇരുവശങ്ങളിലും ശുചീക

രണം നടത്തി. ഇരട്ടയാര്‍- ശാന്തിഗ്രാം റോഡ്, വാഴവര റോഡ്, പഞ്ചായത്ത്

ഭാഗം തുടങ്ങിയ റോഡ് വശങ്ങളും ഓടയുമാണ് ശുചീകരിച്ചത്.

വനിതാസാംസ്‌കാരിക നിലയത്തിനു മുകള്‍ഭാഗം മുതല്‍ കൃഷിഭവന്‍ വരെ

യാണ് ശാന്തിഗ്രാം റോഡ് വൃത്തിയാക്കിയത്. ജെ സി ബി ഉപയോഗിച്ച്

ഇരുവശങ്ങളിലെയും ഓടയിലടിഞ്ഞുകൂടിയ മാലിന്യം നീക്കം

ചെയ്തു. ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞു നിന്നിരുന്ന കാട് വെട്ടിത്തെളി

ച്ചു. വെളളം പോകുവാന്‍ നിര്‍മ്മിച്ചിരുന്ന ഓടയില്‍ മണ്ണ് നിറഞ്ഞതിനാല്‍

റോഡില്‍ വെളളക്കെട്ടും രൂപപ്പെട്ടിരുന്നു. വെളളമൊഴുക്ക് തടസപ്പെടുന്ന

സ്ഥിതിയില്‍ ബ്ലോക്കായിരുന്ന കലുങ്കുകള്‍ക്കുള്ളിലും ഓടയിലും അടിഞ്ഞു

കൂടിയ മാലിന്യവും ചെളിയും നീക്കം ചെയ്തു. ഇതോടെ റോഡി

ലൂടെ ഒഴുകിയെത്തുന്ന മഴവെളളം ഓടയില്‍ കൂടി സുഗമമായി ആറ്റി

ലേക്കെത്തും. കനത്ത മഴ തുടരുന്നതിനാല്‍ ഇരട്ടയാര്‍ ജലസംഭരണിയും

ആറും കര കവിഞ്ഞിരിക്കുകയാണ്.

ആറിനു സമീപമുളള ശാന്തിഗ്രാം റോഡില്‍ വനിതാ സാംസ്‌കാരിക

നിലയം കഴിഞ്ഞ് സ്‌കൂളിനു സമീപമുളള റോഡിലെ വളവും ഇരുവശത്തുമുളള

കാടുപടര്‍പ്പും ഇതുവഴിയുളള വാഹനഗതാഗതം ദുഷ്‌കരമാക്കിയി

രുന്നു. ഏതിരെ വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രമേ പരസ്പരം

കാണാന്‍ കഴിഞ്ഞിരുന്നുളളു. ഇക്കാരണത്താല്‍ ഇവിടെ അപകടങ്ങളും പതി

വായിരുന്നു. കാടു പിടിച്ചു കിടന്നിരുന്നതിനാല്‍ ഈ ഭാഗം മാലിന്യ

നിക്ഷേപ കേന്ദ്രം കൂടിയായിരുന്നു. സമീപസ്ഥലങ്ങളില്‍ നിന്നും മഴവെളളം ശക്ത

മായെത്തിയതോടെ മാലിന്യം റോഡിലും ആറിലും പടരുകയും പ്രദേ

 

ശമാകെ ദുര്‍ഗന്ധപൂര്‍ണ്ണമാകുകയും ചെയ്തു. ഇത് കടുത്ത ആരോഗ്യപ്ര

ശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ടാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍

പ്രദേശം വൃത്തിയാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി

ചെയര്‍മാന്‍ ജോസുകുട്ടി മാത്യു അരീപ്പറമ്പില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത്

സെക്രട്ടറി കെ.എസ്.രാജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ പി.ജോസ്,

ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

നല്കി.

 

date