Skip to main content

വെള്ളത്തൂവലിന്റെ ഭൂപ്രകൃതി  പരിശോധിക്കാന്‍ ജീയോളജിക്കല്‍ വകുപ്പിന്റെ സഹായം തേടും.

 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശങ്ങളിലൊന്നായ വെള്ളത്തൂവലില്‍ ജനങ്ങളുടെ ആശങ്കകളകറ്റുന്നതിനായി ജിയോളജിക്കല്‍ വകുപ്പിന്റെ സഹായം തേടുമെന്ന് പഞ്ചായത്ത് ഭരണസമിതി. ശല്ല്യംപാറ,കുത്തുപ്പാറ,വെള്ളത്തൂവല്‍, പന്നിയാര്‍കുട്ടി തുടങ്ങിയ ഇടങ്ങളില്‍ മലയിടിച്ചിലുനു പുറമെ ഭൂമി ചതുപ്പാകുക, പുകരൂപത്തിലുള്ള ദ്രാവങ്ങള്‍ പുറത്തുവരിക തുടങ്ങിയ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനു മുമ്പ്തന്നെ വിശദമായ പഠനം നടത്തുമെന്നും ആശങ്ക പെടേണ്ട സാഹര്യം നിലിവില്‍ ഇല്ലെന്നും പഞ്ചയത്ത് ഭരണസമിതി വ്യക്തമാക്കി.

date