Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോണസ്

 

ഭാഗ്യക്കുറി ക്ഷേമനിധിയില്‍ നിന്നുള്ള 2018ലെ രണ്ടാം ഘട്ട ഓണം ബോണസ് വിതരണത്തിന് 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ളതും സജീവ അംഗത്വമുളളവരുമായ, ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാത്ത എല്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളും അവര്‍ നേരത്തേ ഹാജരാക്കിയിട്ടുള്ള ഐഎഫ്എസ് കോഡുള്ള ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, ആധാ ര്‍ കാര്‍ഡ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി ബോണസ് പട്ടിക രിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഈ മാസം 14നകം സാക്ഷ്യപ്പെടുത്തല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ബോണസ് അനുവദിക്കൂ. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അംശദായ കുടിശിക ഒടുക്കി അംഗത്വം പുനസ്ഥാപിച്ചവ ര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.         (പിഎന്‍പി 2699/18)

date