Skip to main content

തെളിവെടുപ്പ് യോഗം 10ന്

 

സംസ്ഥാനത്തെ ലിക്വര്‍ ട്രേഡിംഗ് ആന്റ് വെന്റിംഗ് മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് ഈ മാസം 10ന് രാവിലെ 11.30 ന് തിരുവന്തപുരം ലേബര്‍ കമ്മീഷണറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന  തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 2704/18)

date