Skip to main content

വിനോദ്ചന്ദ്രന് നേരെയുള്ള ആക്രമണം: ശക്തമായ അനേ്വഷണം വേണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

    മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും വീട്ടില്‍ കയറി ആക്രമിക്കുകയും ബന്ധനസ്ഥരാക്കി വീട് കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്കണ്ഠ രേഖപ്പെടുത്തി.  
    വയനാട് ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനിടെ വിവരമറിഞ്ഞ മന്ത്രി കണ്ണൂര്‍ ജില്ലാ കലക്ടറുമായും ഉന്നത പൊലീസ് ഉദേ്യാഗസ്ഥരുമായും ബന്ധപ്പെട്ടു.  കുറ്റവാളികളെ കണ്ടെത്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കവര്‍ച്ചക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 

date