Skip to main content

കൂട്ടുകാര്‍ക്കൊരു കൈത്താങ്ങ്; മാട്ടൂല്‍ യു.പി സ്‌കൂള്‍  വിദ്യാര്‍ഥികളുടെ വക 1001 നോട്ടുപുസ്തകങ്ങള്‍ 

    പ്രളയക്കെടുതിയിലകപ്പെട്ട കൂട്ടുകാര്‍ക്ക് 1001 നോട്ടുപുസ്തകങ്ങളും പേനകളും നല്‍കി മാട്ടൂല്‍ എംആര്‍യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ജില്ലയിലെ പ്രളയബാധിത മേഖലയായ ആറളത്തെ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇത്രയും നോട്ടുപുസ്തകങ്ങളും പേനകളും ശേഖരിച്ചു നല്‍കിയത്. കലക്ടറേറ്റില്‍ ദുരിതാശ്വാസ സാധനങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് സ്‌കൂള്‍ സറ്റാഫ് സെക്രട്ടറി അസ്‌ലം അറക്കല്‍, വിനോദ് നാരോത്ത്, ഹാരിസ് മാട്ടൂല്‍ എന്നിവര്‍ ചേര്‍ന്ന് ഇവ കൈമാറി.
    കൂട്ടുകാര്‍ക്കൊരു കൈത്താങ്ങ് എന്ന പേരില്‍ സ്‌കൂളിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് ഇവ ശേഖരിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ലീഡര്‍ സിയ ഫാത്തിമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓരോ വിദ്യാര്‍ഥിയും അഞ്ചില്‍ കുറയാത്ത നോട്ടുബുക്കുകളും പേനകളും എത്തിച്ചുനല്‍കിയതായി അവര്‍ പറഞ്ഞു. 
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് 12 ന്
ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ 12 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കും. അദാലത്തില്‍ പങ്കെടുക്കുവാന്‍ നോട്ടീസ് കൈപ്പറ്റിയവരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും  രാവിലെ ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.

date