Skip to main content

അപേക്ഷ ക്ഷണിച്ചു

    കേരളാ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  യുവതികളുടെ വിവാഹാവശ്യത്തിന്നായി  വായ്പ അനുവദിക്കുന്നതിന് അര്‍ഹരായ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 2.50 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 65 വയസ്സ് കവിയാത്തവരായിരിക്കണം. വധുവിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പ അനുവദിക്കുന്നതിന് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ വസ്തുജാമ്യമോ  ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2705036.

date