Post Category
വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴോം, ഉറുവാട്, കൊടിത്തടം, കോട്ടക്കീല്‍, കണ്ണോം, കൊട്ടില ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 7) രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഫാക്ടറിയിലെ അപകടമരണം: ഉടമയ്ക്ക് ശിക്ഷ വിധിച്ചു
കാവിലുമ്പാറ പുന്നത്തോട്ടത്തുള്ള പാലൊളി സ്റ്റോണ്‍ ക്രഷര്‍ ഫാക്ടറിയില്‍ 2017 മാര്‍ച്ച് ആറിന് ഉണ്ടായ അപകടത്തില്‍ തൊഴിലാളിയായ എം കെ സത്യന് മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമയ്ക്ക് ശിക്ഷ. തലശ്ശേരി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഗ്രേഡ്-2 ഇന്‍സ്പെക്ടര്‍ ടി ടി വിനോദ് കുമാര്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. ഫാക്ടറിയുടെ മാനേജിംഗ് പാര്‍ട്നര്‍ വി പി ഷബീറിനെയാണ് 75,000 രൂപ പിഴ അടയ്ക്കാനും കോടതി പിരിയുന്നതു വരെ തടവിനും ശിക്ഷിച്ചത്.
date
- Log in to post comments