Skip to main content

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍പെട്ട വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക സമുദായ വികസന വകുപ്പ് മുഖേനയാണ്  ധനസഹായ പദ്ധതി നടത്തുന്നത്. നിലവില്‍ ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മുന്‍വര്‍ഷം ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. അവസാന തിയ്യതി സെപ്റ്റംബര്‍ 29. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495 2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. 

date