Skip to main content

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

        വാഴത്തോപ്പ് പഞ്ചായത്തില്‍ പാറേമാവ്, മെഡിക്കല്‍ കോളേജ്
എന്നിവിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍
ക്യാമ്പുകള്‍   ജില്ലാകലക്ടറും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
ക്യാമ്പ് അംഗങ്ങളുടെ ആരോഗ്യം, തൊഴില്‍, താമസ സൗകര്യങ്ങളെക്കുറിച്ച്
വിശദമായി ചോദിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളോട്
അവരുടെ ജോലികള്‍ സംബന്ധിച്ചും ആരോഗ്യ, ശുചിത്വ കാര്യങ്ങളെക്കുറിച്ചും
സംസാരിച്ചു. എലിപ്പനി പ്രതിരോധ ഗുളികകളും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ
ദുരിതാശ്വാസ കിറ്റും നല്‍കി.
        ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബുവിന് പുറമെ ആര്‍.ഡി.ഒ എം.പി വിനോദ്,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ജില്ലാ ലേബര്‍ ഓഫീസര്‍ നവാസ്,
ജില്ലാ മലേറിയ ഓഫീസര്‍ , തഹസീല്‍ദാര്‍, റവന്യൂ,ആരോഗ്യ, തൊഴില്‍ വകുപ്പ്
ഉദ്യോഗസ്ഥര്‍ തുട
ങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date