Skip to main content

ഗൃഹപ്രവേശനം ലളിതമാക്കി ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി  സര്‍ക്കാര്‍ ഉദേ്യാഗസ്ഥരായ ദമ്പതികള്‍

 

ആഘോഷപൂര്‍വം നടത്താനിരുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ലളിതമായ ചടങ്ങുകളിലൊതുക്കി 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കോന്നി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എസ്.ഗിരീഷ് കുമാറും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ക്ലാര്‍ക്കായ അദ്ദേഹത്തിന്റെ ഭാര്യ അര്‍ച്ചനയും വ്യത്യസ്തമായ ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുരിതത്തില്‍പ്പെട്ട് ആയിരങ്ങള്‍ കഷ്ടതയനുഭവിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് ഇവരെ പ്രേരിപ്പിച്ചത്. ഈ മാസം 16നാണ് കോന്നി പയ്യനാമണ്‍ കല്ലറേത്ത് വീട്ടില്‍ ഗിരീഷ്‌കുമാറിന്റെ വീടിന്റ ഗൃഹപ്രവേശന ചടങ്ങ് നിശ്ചയിച്ചിരുന്നത്. പ്രളയത്തിന് മുമ്പ് ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു ഗിരീഷും അര്‍ച്ചനയും. ഇന്നലെ കളക്ടറേറ്റിലെത്തി ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി.തോമസിന് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. 

ആഘോഷം ഒഴിവാക്കി ദുരിതബാധിതര്‍ക്ക് ഒപ്പം നില്‍ക്കാന്‍ തയാറായ ഈ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ പ്രവൃത്തി അനുകരണീയമായ മാതൃകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.          (പിഎന്‍പി 2806/18)

date