Skip to main content

കിണര്‍ ക്ലോറിനേഷനില്‍ അലംഭാവം കാട്ടരുത് - ഡിഎംഒ

 

പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷനില്‍ അലംഭാവം കാട്ടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ നടന്നുവരുന്നുണ്ട്. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗവ്യാപനം തടയുന്നതിനാണ് സൂപ്പര്‍ക്ലോറിനേഷന്‍ നടത്തുന്നത്. ഇതിനായി 1000 ലിറ്റര്‍ ജലത്തിന് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണം. സൂപ്പര്‍ക്ലോറിനേഷന്‍ നടത്തിയ വെള്ളം ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കാം. സൂപ്പര്‍ക്ലോറിനേഷന്‍ നടത്തിയതാണെങ്കില്‍ കൂടി ഒരു മിറ്റിറ്റെങ്കിലും വെട്ടിത്തിളപ്പിച്ച് ആറിയവെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

                  (പിഎന്‍പി 2807/18)

date