Skip to main content

ജില്ലയില്‍ കുട്ടികള്‍ക്ക്്  1319 പഠനോപകരണങ്ങള്‍ ലഭ്യമാക്കി

 

പ്രളയ ദുരന്തത്തിനിടയായ കുട്ടികള്‍ക്ക്  പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തി സമഗ്ര ശിക്ഷാ അഭിയാന്‍. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട 1319 കുട്ടികള്‍ക്ക് അവ ലഭ്യമാക്കാന്‍ എസ്.എസ്.എ ഇടപെടലുകളിലൂടെ സാധിച്ചു. മുഖ്യമായും തിരുവല്ല, പുല്ലാട്, ആറന്മുള, പന്തളം, മല്ലപ്പള്ളി എന്നീ വിദ്യാഭ്യാസ ഉപജില്ലകളിലെ                സ്‌കൂളുകളിലെ  കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ എസ്.എസ്.എ നടത്തിയത്. നോട്ടുബുക്ക്, പേന, പെന്‍സില്‍, ബോക്‌സ്, ബാഗ്, വാട്ടര്‍ബോട്ടില്‍ തുടങ്ങിയവയാണ് ലഭ്യമാക്കിയത്. ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ബി.ആര്‍.സികള്‍, സ്‌കൂളുകള്‍, വ്യക്തികള്‍ തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ എത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പഠനോപകരണങ്ങള്‍ നേരിട്ട് ജില്ലയിലെ വിവിധ    സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്തു.

ബി.പി.ഒമാര്‍, എ.ഇ.ഒമാര്‍ തുടങ്ങിയവര്‍ പഠനോപകരണ സമാഹരണത്തിനും, വിതരണത്തിനും നേതൃത്വം നല്‍കി. അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍  ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ സമഗ്ര ശിക്ഷാ അഭിയാന്‍. 

       (പിഎന്‍പി 2810/10)    

date