Skip to main content

പ്രളയതീവ്രത അടയാളപ്പെടുത്താന്‍  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

    മഹാപ്രളയത്തിന്റെ തീവ്രത വരും കാലത്ത് മനസിലാക്കുന്നതിനായി വെള്ളം കയറിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച് അടയാളപ്പെടുത്താന്‍ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശം.  പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ കെട്ടിടങ്ങളില്‍ എത്ര ഉയരത്തില്‍ വെള്ളം കയറിയെന്ന് അടയാളപ്പെടുത്തണമെന്ന് ഉത്തരവ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കെട്ടിടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍, വൈദ്യുതി തൂണുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പബ്ലിക് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സമയത്ത് പരമാവധി എത്ര ഉയരത്തില്‍ വെള്ളം ഉയര്‍ന്നു എന്ന് സൂചിപ്പിക്കുന്ന നിശ്ചിത മാതൃകയിലുള്ള ബോര്‍ഡ് സ്ഥാപിക്കാനാണ് ഉത്തരവ്. തറനിരപ്പില്‍ നിന്ന് എത്ര മീറ്റര്‍ ഉയരത്തിലാണ് വെള്ളം കയറിയത് എന്നും ഏതു തീയ്യതിയിരുന്നു അതെന്നുമാണ് ബോര്‍ഡില്‍ രേഖപ്പെടുത്തേണ്ടത്. 2018 ലെ വെള്ളപ്പൊക്കം, ഉയരം, തിയ്യതി എന്നീ ക്രമത്തില്‍ ഒരേ മാതൃകയില്‍ രണ്ടാഴ്ചയ്ക്കകം ഈ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പരമാവധി വെള്ളം കയറിയ നിരപ്പിലാണ് ബോര്‍ഡ് സ്ഥാപിക്കേണ്ടത്.

date