Skip to main content

ജില്ലാ കമ്മിറ്റി അപലപിച്ചു

ഭക്ഷ്യ സുരക്ഷ ഗോഡൗണിലെ കയറ്റിറക്ക് കൂലി വര്‍ദ്ധനവ്, യഥാവിധി ജില്ലാ ലേബര്‍ ഓഫിസറുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട എല്ലാ ട്രേഡ് യൂണിയന്‍, സിവില്‍ സപ്ലൈസ് ഗോഡൗണ്‍ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് പരസ്പര ധാരണയോടെ എടുത്ത തീരുമാനം നടപ്പിലാവാതിരിക്കുവാന്‍ കോടതിയെ സമീപിച്ച് സ്റ്റേ ചെയ്തതില്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റി അപലപിച്ചു.
കമ്മിറ്റി അംഗം രാമദാസ് അവതരിപ്പിച്ച പ്രമേയത്തില്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട കൂലി വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തില്‍തന്നെ ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ ബന്ധപെട്ടവര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, ഷംസു പുന്നക്കല്‍, എന്‍.കെ കരീം,.കെ സുബ്രഹ്മണ്യന്‍, ഇ.കെ അബ്ദുള്ള (ചെറി) എന്നിവര്‍ സംസാരിച്ചു.

 

date