Skip to main content

വിജയഭേരി: സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ പ്രയാസപ്പെടുത്തുന്ന വിഷയമായ സാമൂഹ്യ ശാസ്ത്രത്തില്‍ പഠനം   എളുപ്പമാക്കുന്നതിനും കൂടുതല്‍ എ പ്ലസ് ഉറപ്പ് വരുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 15ന് ശനിയാഴ്ച രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ  പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തിന് പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് ഡോ: കെ.കെ മുഹമ്മദ് നേതൃത്വം നല്‍കുന്നു.
    9,10 ക്ലാസ്സുകളിലെ പാഠങ്ങളെ ആസ്പതമാക്കി തയ്യാറാക്കിയിട്ടുള്ള ഇ-കണ്ടന്റ് സീഡി പരിശീലനത്തിന്റെ ഭാഗമായി നല്‍കും. ഇതിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും, ജില്ലയിലെ എല്ലാ ഹൈസ്‌കൂളില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തിന്റെ ഒരധ്യാപകന്‍ വീതം പരിശീലനത്തില്‍ പങ്കെടുക്കും.

 

date