Skip to main content

ജനകീയ വിഭവസമാഹരണത്തിന് മാതൃക പകര്‍ന്ന് കൊണ്ടോട്ടി ദുരിതാശ്വാസ നിധിയിലേക്ക്‌സമാഹരിച്ചത് 64 ലക്ഷം

ജനകീയവിഭവസമാഹരണത്തിന് മാതൃക പകര്‍ന്ന് കൊണ്ടോട്ടി താലൂക്ക്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണയത്തിനായി സംഘടിപ്പിച്ച താലൂക്ക്തല വിഭവസമാഹരണത്തില്‍ മൂന്ന് മണിക്കൂറിനകം പിരിച്ചെടുത്തത് 6493318 രൂപയാണ്. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നടന്ന വിഭവ സമാഹരണത്തില്‍ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, പാടശേഖരസമിതികള്‍, വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍, ജനപ്രതിനിധികള്‍, ആശുപത്രികള്‍, വ്യാപാരികള്‍, വ്യവസായികള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തുടങ്ങിവിവിധ തുറകളിലുളള്ള 157 പേര്‍ പങ്കാളികളായി. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകഅക്കാദമിയില്‍ നടന്ന ചടങ്ങില്‍ പി.അബ്ദുല്‍ഹമീദ്മാസ്റ്റര്‍എം.എല്‍.എ, കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ യു.കെ. മമ്മദിശ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി.രാജേഷ്, മുതുവല്ലൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ എ.സഗീര്‍, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌വിമല പാറക്കണ്ടത്തില്‍, മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.സലീംമാസ്റ്റര്‍, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.പി.സഈദ്, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു,  ജില്ലാകലക്ടര്‍അമിത്മീണ, കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്എ.അബ്ദുല്‍കരീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, കൊണ്ടോട്ടിതഹസില്‍ദാര്‍കെ.ദേവകിതുടങ്ങിയവര്‍ പങ്കെടുത്തു.

 

date