Skip to main content

 കുട്ടനാട്ടിലേക്ക് കണ്ണൂരില്‍ നിന്ന് ഒരുലോഡ് മരുന്നുകള്‍ കൂടി അയച്ചു

    പ്രളയദുരിതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കുട്ടനാട്ടിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കൈത്താങ്ങായി കണ്ണൂര്‍ ദേശീയ ആരോഗ്യ ദൗത്യം ഒരു ലോഡ് മരുന്നുകളും ശുചീകരണ ലായനികളും കൂടി അയച്ചു. ഇവ കൊണ്ടുപോയ വാഹനം കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഫ്‌ളാഗ് ഓഫ് ചെയ്തു. 110 പെട്ടികളിലായി 52 ഇനം മരുന്നുകള്‍, വിവിധതരം വൃത്തിയാക്കല്‍ ലായനികള്‍, ഡിറ്റര്‍ജന്റുകള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവയാണ് കുട്ടനാട്ടിലേക്ക് അയച്ചത്. ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാര
    ആന്റി ഫംഗല്‍ മരുന്നുകള്‍, ചെവിയിലൊഴിക്കുന്ന മരുന്നുകള്‍, ഒ ആര്‍ എസ്, ഗ്ലൂക്കോസ്, പ്രോട്ടീന്‍ പൗഡര്‍, വിറ്റാമിന്‍ ഗുളികകള്‍, അലര്‍ജിക്കെതിരായ മരുന്നുകള്‍, ആന്റിബയോട്ടിക്ക് മരുന്നുകള്‍, വേദനസംഹാരികള്‍ തുടങ്ങിയ മരുന്നുകളാണ് അയച്ചത്. 110 പെട്ടികളില്‍ 60 പെട്ടി മരുന്നുകള്‍ നല്‍കിയത് മെഡ്‌ലൈഫ് ആണ്. ഹിന്ദുസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മൂന്നു പെട്ടി മരുന്നുകളും നല്‍കി. കൂടാതെ വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും നല്‍കിയതും, കലക്ടറേറ്റില്‍ ഉള്‍പ്പെടെ ലഭിച്ച മരുന്നുകളും തരംതിരിച്ച് ഇവയോടൊപ്പം അയച്ചിട്ടുണ്ട്. ശുചിത്വ മിഷന്‍ ആണ് വൃത്തിയാക്കുന്നതിനുള്ള ലായനികള്‍ നല്‍കിയത്. മാണ് കണ്ണൂര്‍ ദേശീയ ആരോഗ്യ ദൗത്യം കുട്ടനാട്ടിലേക്ക് മരുന്നുകള്‍ അയച്ചത്. 

date