Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

    ഫിഷറീസ് വകുപ്പിന്റെ കീഴില്‍ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ ) - ന്റെ നേത്യത്വത്തില്‍ തീരനൈപുണ്യ പദ്ധതിയിലൂടെ മത്സ്യമേഖലയിലെ അഭ്യസ്ത വിദ്യരായ വനിതകള്‍ക്ക് 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു.  പ്ലസ് ടു പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകളാണ് അപേക്ഷിക്കേണ്ടത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2500 രൂപ വീതം സ്റ്റൈപന്റും നല്‍കും.
    അപേക്ഷ ഫോറം കണ്ണൂര്‍ മാപ്പിള ബേ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ഒക്‌ടോബര്‍ 10 ന് മുമ്പ് ലഭിക്കണം.  ഫോണ്‍: 0497 2732487, 9526239623, 8547439623.

 

date