Skip to main content

ഒ ബി സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളില്‍ പെട്ട (ഒ ബി സി) വിദ്യാര്‍ത്ഥികളില്‍ നിന്നും ഈ അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 25 വരെ സ്‌കൂളുകളില്‍ അപേക്ഷകള്‍ സ്വീകരിക്കും. ലഭിക്കുന്ന അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ സെപ്റ്റംബര്‍ 30 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരാകണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികമാകാന്‍ പാടില്ല. അപേക്ഷിക്കുന്ന കുട്ടികളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചതാകണം. മൈനോറിറ്റി വിഭാഗങ്ങള്‍, ഒ ഇ സി, ഒ ഇ സി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒ ബി സി വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃക www.bcdd.kerala.gov.in, www.scholarship.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂളുകളുമായോ 0495 2377786 എന്ന നമ്പറിലോ ബന്ധപ്പെടാം.

date