Skip to main content

ധനസമാഹരണ താലൂക്ക് തല പ്രത്യേക ക്യാംപ് പൊന്നാനിയില്‍

 

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണാര്‍ത്ഥം താലൂക്ക് തല പ്രത്യേക ക്യാംപ് ഇന്ന് ( 14/09/2018) പൊന്നാനിയില്‍ നടക്കും. പൊന്നാനി സിവില്‍ സ്റ്റേഷന്‍ ഓഫീസില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് ക്യാംപ്.   സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ കലക്ടര്‍ അമിത് മീണ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാംപിലൂടെ നല്‍കാവുന്നതാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫൈനാന്‍സ് (ട്രഷറര്‍) സി.എം.ഡി.ആര്‍.എഫ്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എസ്.ബി.ഐ തിരുവനന്തപുരം  സിറ്റി ബ്രാഞ്ചില്‍ മാറ്റാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ ചെക്കായോ ആണ് തുക കൈമാറേണ്ടത്.  പ്രളയം വരുത്തിയ നാശ നഷ്ടങ്ങളില്‍ നിന്ന് കരകയറാനും നവ കേരളം പടുത്തുയര്‍ത്താനും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്നതിലാണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും നേതൃത്വത്തില്‍ താലൂക്ക് തല പ്രത്യേക ധനസമാഹരണ ക്യാംപ് സംഘടിപ്പിക്കുന്നത്.  ധന സമാഹരണ ക്യാംപ് വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് തഹസില്‍ദാര്‍ അഭ്യര്‍ത്ഥിച്ചു. സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാം.

 

date