Skip to main content

കുടുക്കയിലെ സമ്പാദ്യം ദില്‍നവ് മന്ത്രിയ്ക്ക് നല്‍കി

 

പ്രളയക്കെടുതിയില്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് തന്നാലാകുന്ന സഹായ മെത്തിക്കാന്‍ സമ്പാദ്യക്കുടുക്കയില്‍ കരുതിവെച്ച 865 രൂപയും അന്‍പത് പൈസയും ആറാം ക്ലാസുകാരന്‍ പി.സി ദില്‍നവ് ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു. വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും കൊണ്ടോട്ടി മുണ്ടക്കുളം പുതുക്കുടിചാലിലെ ജിതേഷ് - സൗമ്യ ദമ്പതികളുടെ ഏകമകനുമാണ്  ദില്‍നവ്.
അധ്യാപകരായ അലി മണക്കടവന്‍, എം.കെ ഫൈസല്‍ എന്നിവര്‍ക്കൊപ്പം സ്‌കൗട്ട് വേഷത്തിലാണ്   ദില്‍നവ് തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ദുരിതാശ്വാസ ധനസമാഹരണ ക്യാമ്പിലെത്തിയത്. സമ്പാദ്യക്കുടുക്കയിലെ നാണയതുട്ടുകള്‍ക്ക് പുറമെ ദുരിതാശ്വാസ നിധിയിലേക്കായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശേഖരിച്ച ചെറിയ തുക കൂടി ചേര്‍ത്താണ് ഈ പത്ത് വയസ്സുകാരന്‍ മന്ത്രിയുടെ കൈയില്‍ തുക ഏല്‍പ്പിച്ചത്.

 

date