Skip to main content

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍

 

    കോട്ടക്കല്‍ ഗവ വനിതാ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജി നിയറിങ്ങില്‍  ജനറല്‍ മെറിറ്റില്‍  രണ്ട്  സീറ്റുകള്‍ ഒഴിവുണ്ട് . പോളിടെക്‌നിക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നാളെ (സെപ്തംബര്‍ 14) രാവിലെ 10 ന് അസ്സല്‍ രേഖകള്‍ സഹിതം കോളേജില്‍ എത്തണം.

അരീക്കോട് ഗവ.ഐ.ടി.ഐയിലെ പ്ലംബര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ എന്നീ  എന്‍.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സെപ്തംബര്‍ 15 ന് കൗണ്‍സിലിംഗ്  നടത്തുന്നു.  അപേക്ഷ നല്‍കിയിട്ടുളള താഴെ പറയുന്ന ഇന്‍ഡക്‌സ് മാര്‍ക്കുളള ആണ്‍കുട്ടികള്‍ക്ക് ഹാജരാകാം. മുസ്ലീം 235 മുതല്‍ 200 വരെയും ഈഴവ, എസ്.സി, മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ എന്നിവര്‍ 220 മുതല്‍ 200 വരെയും ഓപ്പണ്‍ കാറ്റഗറി 230 മുതല്‍ 200 വരെയുളളവര്‍ക്കും പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ എല്ലാ അസ്സല്‍ രേഖകളും ഫീസും സഹിതം രാവിലെ 10 ന് അരീക്കോട്  ഗവ.ഐ.ടി.ഐയില്‍ എത്തണം. പങ്കെടുക്കാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റ് ഐ.ടി.ഐയിലും വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  വിശദ വിവരങ്ങള്‍ www.itiareacode.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍ : 0483 2850238  

 

date