Skip to main content
ലോകബാങ്ക് സംഘം കൂടുതല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു.

ലോകബാങ്ക് സംഘം കൂടുതല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

        പ്രകൃതി ദുരന്തങ്ങളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍
വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക് സംഘം കൂടുതല്‍ പ്രദേശങ്ങളില്‍
സന്ദര്‍ശനം നടത്തി  നാശനഷ്ടങ്ങളുടെ   വ്യാപ്തി വിലയിരുത്തി.  പന്നിയാര്‍
ഹൈഡല്‍ പവര്‍ പ്രോജക്ട്, പന്നിയാര്‍കുട്ടി, പൊന്‍മുടി എസ് വളവ്,
പെരിയാര്‍വാലി, പാംബ്ല, കീരിത്തോട്, ഉപ്പുതോട്, ചെറുതോണി ടൗണ്‍
എന്നിവിടങ്ങളില്‍ ലോകബാങ്ക് സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു. തൊടുപുഴ
പുളിയന്‍മല റോഡിലെ നാശനഷ്ടങ്ങളും നേരില്‍ കണ്ടു. ആര്‍.ഡി.ഒ എം.പി
വിനോദിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ലോകബാങ്ക്
സംഘത്തെ അനുഗമിച്ചു. വെള്ളാപ്പാറ ഫോറസ്റ്റ് ഐ.ബി ദുരിതാശ്വാസ ക്യാമ്പ്,
ചെറുതോണി ഇടുക്കി ഡാം എന്നിവ ലോകബാങ്ക് സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന്
ഇടുക്കി ഗവ. ഗസ്റ്റ്ഹൗസില്‍ സംഘാംഗങ്ങള്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട്
ദിവസങ്ങളിലായി നടത്തിയ സന്ദര്‍ശനം  സംബന്ധിച്ച് ജില്ലാകലക്ടറുമായി
ആശയവിനിമയം നടത്തി.  ലോക ബാങ്ക് ഹൗസിംഗ് ആന്റ് പബ്ലിക് ബില്‍ഡിംഗ്‌സ്
ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെപഷ്യലിസ്റ്റ് ദീപക് സിംഗ്,
സംഘത്തിന്റെ കോ  ഓര്‍ഡിനേറ്ററും അര്‍ബര്‍ ആന്റ് വാട്ടര്‍
കണ്‍സള്‍ട്ടന്റുമായ അനില്‍ദാസ്, വിദ്യാ മഹേഷ്, കാര്‍ത്തിക് ലക്ഷ്മണ്‍,
മെഹുല്‍ ജെയ്ന്‍, ന ഹോ ഷിബുയ, ഇന്ദ്രനില്‍ ബോസ്, അങ്കുഷ് ശര്‍മ, റുമി താ
ചൗധരി, മസാത് സുഗു തകാമത് സു, മാത്യൂസ് കെ മുല്ലക്കല്‍ എന്നിവരാണ്
ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

 

date