Skip to main content

ബോധവല്‍ക്കരണ പ്രചരണം  പ്രഗതിക്ക്‌ തുടക്കമായി

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പ്രഗതി ആരോഗ്യബോധവല്‍ക്കരണ വാഹനപ്രചരണ യാത്ര ആരംഭിച്ചു. യാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികളെ തടയുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനും ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്നും ആരോഗ്യസന്ദേശങ്ങള്‍ ജനങ്ങളിലേക്കു എത്തിക്കുന്നതിനുളള നല്ല ചുവടുവെയ്‌പ്പാണു വീഡിയോ പ്രദര്‍ശന യാത്ര എന്നും ജില്ലാ കളക്‌ടര്‍ പറഞ്ഞു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്‌ വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്തം, ചിക്കുന്‍ ഗുനിയ മുതലായ രോഗങ്ങളെക്കുറിച്ചുളള അവബോധം ജനങ്ങളേക്കെത്തിക്കുക, രോഗങ്ങള്‍ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളോടൊയാണ്‌ യാത്ര. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര മറ്റത്തൂരില്‍ നിന്ന്‌ ആരംഭിച്ച്‌ 19 ന്‌ തോളൂരില്‍ അവസാനിക്കും. ഡി എം ഒ ഡോ. ബിന്ദു തോമസ്‌, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. മിനി വി കെ, ആര്‍ സി എച്ച്‌ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്‌ണന്‍, മീഡിയ ഓഫീസര്‍ ഹരിത ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

date