Skip to main content

സാന്ത്വനം : പ്രളയാനന്തര മാനസികാരോഗ്യ ശില്‍പശാല

നാഷണല്‍ ആയുഷ്‌ മിഷന്‍ ആഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്‌ടര്‍മാര്‍ക്കുളള പ്രളയാനന്തര മാനസികാരോഗ്യ പരിശീലന പരിപാടി സാന്ത്വനം സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു എസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രളയദുരിത പ്രദേശങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാ വൈദ്യ ശാസ്‌ത്രവിഭാഗങ്ങളിലെ ഡോക്‌ടര്‍മാരും ഒരുമിച്ച്‌ പരിഹരിക്കണമെന്ന്‌ ഡോ. ഷിബു എസ്‌ അഭിപ്രായപ്പെട്ടു. ആയുഷ്‌ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എന്‍ വി ശ്രീവത്സ്‌ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ ഗവണ്‍മെന്റ്‌ മാനസികാശുപത്രി സൂപ്രണ്ട്‌ ഡോ. എം പി പാര്‍വ്വതിദേവി, ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലെ സൈക്കോളജിസ്റ്റുമാരായ ശീതള്‍ പ്രദീപ്‌കുമാര്‍, പ്രജിത്‌ കെ പി എന്നിവര്‍ ക്ലാസ്സെടുത്തു. ആരോഗ്യകേരളം പ്രോഗ്രാം ഓഫീസര്‍ ഡോ. ടി വി സതീശന്‍, ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട്‌ ഡോ. സബിരാജ്‌ എസ്‌ എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. എ നീലകണ്‌ഠന്‍ സ്വാഗതവും ഡോ. കെ വി പി ജയകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

date