Skip to main content

അമൃത് പദ്ധതി അഭിമുഖം മാറ്റിവെച്ചു

 

തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയര്‍( രണ്ട് ഒഴിവ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍( ഒരു ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു ഒഴിവ്)  തസ്തികകളില്‍ 17,18,19,24,25,26,27 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. വിശദവിവരം പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.4068/18

date